ചേർത്തല:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേർത്തല മേഖലാ വാർഷികം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺ ലൈനിൽ നടത്തി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ.മീരാഭായ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു.സോമൻ കെ.വട്ടത്തറ റിപ്പോർട്ടും,കെ.ആർ.ഷീജ കണക്കും അവതരിപ്പിച്ചു. ബി.ശ്രീലത,ഡോ.വി.എൻ.ജയചന്ദ്രൻ, കെ.എൻ.രാധാമണി,ബി.കൃഷ്ണകുമാർ,എൻ.ആർ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ഡി.ബാബു (പ്രസിഡന്റ്),എൻ.ജയൻ, ജോസ് പി.ജോസഫ് (വൈസ് പ്രസിഡന്റുമാർ),സോമൻ കെ.വട്ടത്തറ (സെക്രട്ടറി), എം.ആർ.രഞ്ജിത്ത്(ജോയിന്റ് സെക്രട്ടറി),കെ.ആർ.ഷീജ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു