ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തോതിലുള്ള ജനസേവനമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകൾ സ്മാർട്ട് ആക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജില്ലയിൽ ഭരണിക്കാവ്, തിരുവൻവണ്ടൂർ, എടത്വ, കരുവാറ്റ, കുമാരപുരം,ചേർത്തല തെക്ക്, നെടുമുടി, ആര്യാട്, മണ്ണഞ്ചേരി, എഴുപുന്ന, ചേന്നംപള്ളിപ്പുറം എന്നീ 11 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.