ആലപ്പുഴ : കുമാരപുരം ഗ്രാമ പഞ്ചായത്തിലെ ആയിരത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുളള നീക്കത്തിനെതിരെ കുമാരപുരം നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ഹൈക്കോടതി അഭിഭാഷകൻ സമീർ ഇലമ്പടം മുഖാന്തിരം നോട്ടീസ് അയച്ചു. സെപ്തംബർ 17 ന് ഹിയറിംഗ് നടത്തേണ്ടവർക്കുളള നോട്ടീസ് ലഭിച്ചത് 22ാം തീയതിയാണ്. വോട്ട് നഷ്ടപ്പെടുത്തിയതിനെതിരെ പ്രത്യക്ഷസമരപരിപാടികൾ നടത്തുവാനുംതീരുമാനിച്ചു. യോഗത്തിൽ കെ.സുധീർ അദ്ധ്യക്ഷതവഹിച്ചു. എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേന്ദ്രനാഥ്, കെ.സുരേന്ദ്രൻ, പ്രകാശൻ.ജി ,ശശികുമാർ എന്നിവർ സംസാരിച്ചു.