ആലപ്പുഴ : ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറിൽ "പി.പരമേശ്വർജിയുടെ വൈചാരിക പ്രവർത്തനം" എന്ന വിഷയം ബി.എം.എസ് അഖിലഭാരതീയ അദ്ധ്യക്ഷൻ സജി നാരായണൻ അവതരിപ്പിച്ചു. 1980കളിൽ ഇ.എം.എസ് ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ ശ്രീനാരായണ ഗുരുവിനെ വികലമായ രീതിയിൽ ചിത്രീകരിച്ചിരുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഗുരുവിന്റെ പങ്ക് ഇകഴ്ത്തിക്കാണിച്ച കമ്മ്യൂണിസ്റ്റുകൾക്ക് തടയിട്ടത് "ശ്രീനാരായണ ഗുരു - നവോത്ഥാനത്തിൻ്റെ പ്രവാചകൻ" എന്ന പി. പരമേശ്വരന്റെ ഗ്രന്ഥമാണെന്ന് സജി നാരായണൻ പറഞ്ഞു. യോഗത്തിൽ ഡോ.എം മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ. സഞ്ജയൻ, സുധീർബാബു, വി. മഹേഷ്, ഷാജി വരവൂർ തുടങ്ങിയവർ സംസാരിച്ചു.