ചേർത്തല: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വയലാർ രവി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് പൂർത്തീകരിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് വയലാർ രവി എം.പി ഓൺലൈനിലൂടെ നിർവഹിക്കും.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് അദ്ധ്യക്ഷത വഹിക്കും.കഞ്ഞിക്കുഴി ബി.ഡി.ഒ കെ.എ.തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.