ആലപ്പുഴ: സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന ബഹുജന കൂട്ടായ്മയുടെ ഭാഗമായി ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആലൂക്കാസ് ഗ്രൗണ്ടിൽ നടക്കുന്ന ധർണ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനാകും. എൽ.ഡി.എഫ് ജില്ലാ കൺവീനർ ആർ.നാസർ സംസാരിക്കും.