ചാരുംമൂട് : നൂറനാട് ചെറുമുഖം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല ഡി.സി.സി അംഗം അജയൻ നൂറനാട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ പാറ്റൂർ, കോശി ജോൺ , പി.സുരേന്ദ്രൻ, രാജപ്പൻ, രാജേഷ് കുമാർ, പ്രസന്നകുമാർ , ഓമന എന്നിവർ സംസാരിച്ചു.