karshakamorcha-samaram

ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ വർദ്ധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കർഷകമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലമേൽ കൃഷിഭവൻ ഉപരോധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം ഉദ്ഘാടനം ചെയ്തു. പാലമേൽ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ് ടി.പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി.,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് പാർവ്വണേന്ദു, ബി.ജെ.പി മണ്ഡലം സെക്രട്ടറി അനിൽ പുന്നയ്ക്കാക്കാകുളങ്ങര, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവാസ് ആദിക്കാട്ടുകുളങ്ങര, ഭാസ്ക്കരൻ ഉണ്ണിത്താൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഗിരിജ, ജില്ലാ കമ്മിറ്റി അംഗം അഡ്വ: എം.എസ്.ഉണ്ണിത്താൻ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിജു പാട്ടത്തിൽ,അജിത് ശ്രീപാദം, പള്ളിക്കൽ പ്രകാശ്,സോമൻപിള്ള, എം.എൻ. ഹരി,ശശിധരക്കുറുപ്പ്,രാജപ്പൻ, സുരേഷ് കുമാർ താമരക്കുളം എന്നിവർ സംസാരിച്ചു.