ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മെറ്റീരിയൽസ് കളക്ഷൻ ഫെസിലിറ്റി യൂണിറ്റ് തോട്ടപ്പള്ളിയിൽ പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് ഉദ്ഘാടനം നിർവഹിച്ചു.
2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ എത്തിച്ചു തരം തിരിച്ചു സൂക്ഷിക്കുന്ന രീതിയിലാണ് സംവിധാനം. വൈസ് പ്രസിഡന്റ് ശശികാന്തൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ കെ.എസ് രാജേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.