പൂച്ചാക്കൽ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ കർഷക കോൺഗ്രസ് പാണാവള്ളി, തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പൂച്ചാക്കൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കർഷക കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.വത്സപ്പൻ ഉദ്ഘാടനം ചെയ്തു. പാണാവള്ളി മണ്ഡലം പ്രസിഡന്റ് കെ. എം.അഷറഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷക കോൺഗ്രസ് ജില്ല നിർവാഹക സമിതി അംഗം സക്കറിയാസ് കീഴാഞ്ഞലി മുഖ്യപ്രഭാഷണം നടത്തി. തൈക്കാട്ടുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.വി ജോസഫ്. എൻ.ആർ ഷിബു. ബിജുലാൽ, കണ്ണൻ, കെ.പി ഹരി, നിഷാദ്, സുരേഷ് തണ്ണിശ്ശേരി, കെ.പി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.