ചേർത്തല: തീരത്ത് കളിച്ച ശേഷം പൊന്തുവള്ളത്തിൽ ഫുട്ബാളുമായി കടലിൽ ഇറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. കടക്കരപ്പള്ളി പഞ്ചായത്ത് 14-ാം വാർഡിൽ ഒറ്റമശേരി ചിങ്കുതറ ടെൻസിയുടെ മകൻ ആൽബിനെയാണ് (19) കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്‌സ്‌മെന്റും ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചേർത്തല ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിയാണ്. മാതാവ്: വിജി. സഹോദരങ്ങൾ: അനശ്വര, ഹെയ്ഡൻ.