പൂച്ചാക്കൽ: കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റായി നോമിനേറ്റ് ചെയ്യപ്പെട്ട തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എൻ.പി പ്രദീപിന് തൈക്കാട്ടുശേരിയിൽ സ്വീകരണം നൽകി.മണ്ഡലം പ്രസിഡന്റ് നിലച്ചിറ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ രാജേഷ്, സിബി ജോൺ, ജിബീഷ് കൊച്ചുചാലിൽ, പി.എസ്. അരവിന്ദാക്ഷൻ, ടി.കെ ദിനേശൻ,കൈലാസൻ വിനോദ് മത്തായി, ജോബിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.