anumodichu

ചാരുംമൂട്: നൂറനാട് പഞ്ചായത്തിലെ നെടുകുളഞ്ഞിമുറി വാർഡിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പി അനുമോദിച്ചു.ചടങ്ങ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.സ്റ്റാലിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. അശോക് ബാബു മുഖ്യ പ്രഭാഷണം നടത്തി. .മണ്ഡലം കമ്മറ്റി മെമ്പർ രാമകൃഷ്ണപിള്ള, യുവമോർച്ച മണ്ഡലം സെക്രട്ടറി വിഷ്ണു ആർ. പടനിലം,പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പരമേശ്വരൻ പിള്ള, യുവമോർച്ച പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ സുദീപ് കൃഷ്ണൻ, നെടുകുളഞ്ഞിമുറി വാർഡ് കൺവീനർ ജയകുമാർ,ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.