മാവേലിക്കര: സി.എഫ് തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് സർവ്വമത പ്രാർത്ഥന നടത്തി . കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ അക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തയും ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ ഗീതാനന്ദ സ്വാമിയും ചേർന്ന് നിലവിളക്ക് കൊളുത്തി സർവ്വമത പ്രാർത്ഥനക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ നിയോജമണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അധ്യക്ഷനായി. അനുശോചന സമ്മേളനത്തിൽ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി.കുറ്റിശേരിൽ ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം കോശി, കേരള കോൺഗ്രസ് ഉന്നതാധികാരി സമതി അംഗം തോമസ്.എം മാത്തുണ്ണി, യു.ഡി.എഫ് കൺവീനർ കല്ലുമല രാജൻ, കെ.കെ.ഷാജു, ഫാ.ജേക്കബ് ജോൺ, ഫാ.ജോയിക്കുട്ടി, കെ.ആർ മുരളീധരൻ, നൈനാൻ.സി കുറ്റിശ്ശേരിൽ, കെ.എൽ മോഹൻലാൽ, ലളിത രവീന്ദ്രൻ, കെ.ഗോപൻ, ജെയിസ് വെട്ടിയാർ, കെ.ജി സുരേഷ്, പി.കെ കുര്യൻ, വർഗീസ് പോത്തൻ തുടങ്ങിയവർ സംസാരിച്ചു.