കുട്ടനാട്: കുട്ടനാട് ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട്ടിലെ മുതിർന്ന നാടൻകലാകാരൻ മംഗലശ്ശേരി പത്മനാഭൻ വഞ്ചിപ്പാട്ട്കലാകാരൻ കെ.ടി.ബേബി,കേരള ഫോക്‌ലോർ അവാർഡ്‌ജേതാവും വാദ്യകലാകാരനുമായ മൈക്കിൾ ആശാൻ എന്നിവരെ ആദരിച്ചു. മങ്കൊമ്പ് തുണ്ടിയിൽ ആഡിറ്റോറിയത്തിൽ കൊവിഡ്‌പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ കെ.എ.പ്രമോദ്, കൈനകരി ജോബ് ,എൻ.ടി.ജയനാഥ് ,ഫ്രാൻസിസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. അഗസ്റ്റിൻജോസ് അദ്ധ്യക്ഷത വഹിച്ചു ഫൈൻ ആർട്ട്സ് സൊസൈറ്റി സെക്രട്ടറി കെ സി രമേശ്കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ജെ. കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.