കുട്ടനാട് .സംശുദ്ധ രാഷ്ട്രിയത്തിന്റെ മാതൃകയായിരുന്നു സി.എഫ്. തോമസ് എന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രാഹം അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുശോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജോസഫ് കെ നെല്ലുവേലി, തോമസ് കുട്ടി മാത്യു ,സാബു തോട്ടുങ്കൽ ,പ്രകാശ് പനവേലി, ജോസ് കാവനാടൻ ബാബു പാറക്കാടൻ, ബൈജു ജോസ്, സജി പത്തിൽ, അലക്‌സ് ചെറുകാടൻ, ബോബൻ ചൂരക്കറ്റിയിൽ, ജോസഫ് കുട്ടി എട്ടിൽ,ടെ ഡി ചേന്നംങ്കര, ജോസ് വിരുത്ത ക്കരി, തോമസ് വർക്കി, എം.എ.ചാക്കോ, തൊമ്മിക്കുട്ടി വാളം പറമ്പിൽ, വിനീഷ് തെക്കേപറമ്പ് ,ബാബു കണിച്ചേരി തുണ്ടി എന്നിവർ പ്രസംഗിച്ചു.