പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ ഓൺലൈൻ സേവന സംവിധാനം നിലവിൽ വന്നു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, ശുചിത്വ പദവി തുടങ്ങിയ അംഗീകാരങ്ങളും പഞ്ചായത്തിന് കിട്ടിയിട്ടുണ്ടെന്ന് പ്രസിഡൻറ് പി.ആർ.ഹരിക്കുട്ടൻ പറഞ്ഞു. ഓഫീസ് പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ കൂടുതൽ വേഗത്തിൽ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയോ അപേക്ഷകൾ സമർപ്പിക്കാം . ലോക്ക് ഡൗൺ പോലുള്ള കാരണങ്ങളാൽ ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടാൽ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും കഴിയും.