മാവേലിക്കര: ഉമ്പർനാട് പട്ടികജാതി ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനിലൂടെ മന്ത്രി എ.കെ ബാലൻ നിർവവ്വഹിച്ചു. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എ.എക്സ്.ഇ ശാരി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.നവീൻ മാത്യു ഡേവിഡ്, സതി കോമളൻ, അംബികാ ശിവൻ, പത്മാകരൻ, അജന്താപ്രസാദ്, ജഗദമ്മ, രാജേന്ദ്രൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി.ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.