ഹരിപ്പാട് : പളളിപ്പാട് പഞ്ചായത്തിലെ ചിറവടക്കതിൽ പുത്തൻകണ്ടത്തിൽ റോഡിന് 25 ലക്ഷം അനുവദിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സി.എം.എൽ.ആർ.പി പദ്ധതിപ്രകാരമാണ് തുക അനുവദിച്ചിട്ടുളളത്. പളളിപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിപക്ഷനേതാവിന് നൽകിയ നിവേദനത്തെതുടർന്നാണ് തുക അനുവദിച്ചത്.