മാവേലിക്കര: രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സിന്റെയും ആർട്ടിസ്റ്റ് രാമവർമ്മ രാജാ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ 2020-21 വർഷത്തെ ആർട്ടിസ്റ്റ് രാമവർമ്മ രാജ സ്മാരക സ്കോളർഷിപ്പ് വിതരണം ഇന്ന് രാവിലെ 11ന് കോളേജിൽ നടക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ.എസ്.സജിത്ത് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.ആർ.പ്രസാദ് അറിയിച്ചു.