bdj

ഹരിപ്പാട്: കായലിലെ വെള്ളത്തിൽ വിഷം കലർത്തി മത്സ്യബന്ധനത്തിന് ശ്രമം. ആറായിരത്തോളം കരിമീൻ കുഞ്ഞുങ്ങൾ ചത്തു. തൃക്കുന്നപ്പുഴ എസ്.ആർ നഗർ പുനമുട്ടത്ത് കമലാസനൻ, ഷിബു ഭവനത്തിൽ ഷിബു എന്നിവർ വളർത്തിയിരുന്ന കരിമീനുകളാണ് ചത്തത്. ആറുമാസം പ്രായമുള്ളവയാണ് ഇവ. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേന്ദ്ര സർക്കാരിന്റെ സി.എം.എഫ്.ആർ.ഐ പദ്ധതി പ്രകാരം മഹാദേവികാട് വട്ടക്കായലിൽ നടത്തിവന്നിരുന്ന കൂട് മത്സ്യകൃഷിയിൽ ഉൾപ്പെട്ട മത്സ്യങ്ങളാണ് കായലിൽ വിഷം കലർത്തിയതിനെ തുടർന്ന് ചത്തത്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.