മുതുകുളം : വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി ഒപ്പിട്ടത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മഹാത്മാ ഗാന്ധി കാർഷിക ഗ്രാമശ്രീ ജില്ലാകമ്മിറ്റി ആരോപിച്ചു .രാഷ്ട്രപതിക്ക് എല്ലാ യൂണിറ്റുകളിൽ നിന്ന് കത്തുകൾ അയക്കാനും തീരുമാനിച്ചു .ജില്ലാ ചെയർമാൻ ബി. എസ്. സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.കെ.സി നായർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കാരാച്ചിറ മുഖ്യ പ്രഭാഷണം നടത്തി. ബി. ഷാജി, ജയ്, റംല വടുതല, സുനിൽകുമാർ, ഫിലിപ്പ്, ആര്യമോൾതോമസ്, തുടങ്ങിയവർ സംസാരിച്ചു.