അരൂർ: സേവാഭാരതി അരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ ഗവ.ഫിഷറീസ് എൽ.പിസ്കൂൾ പരിസരം ശുചീകരിച്ചു. പഞ്ചായത്തംഗം രത്നമ്മ വേലപ്പൻ ഉദ്ഘാടനം ചെയ്തു. .സേവാഭാരതി അരൂർ പഞ്ചായത്ത് പ്രസിഡന്റ് കൈലാസ് നാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് പോളാടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു വിജയകുമാർ, എസ്. എം .സി ചെയർമാൻ കെ .പി .ഷാൽബി എന്നിവർ നേതൃത്വം നൽകി .