ചേർത്തല:ചേർത്തല കേന്ദ്രമായ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിൽ പ്രവർത്തിച്ചവർ ജോലിയിൽ നിന്നു പരിഞ്ഞിട്ടും പ്രൊവിഡന്റ് ഫണ്ട് തുക മടക്കിനൽകുന്നില്ലെന്ന് പരാതി.സ്ഥാപനത്തിന്റെ നിരുത്തരവാദപരമായ സമീപനമാണ് തുക ലഭിക്കാൻ തടസമെന്ന് ജീവനക്കാർ ആരോപിക്കുന്നു. പിരിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും തുക കിട്ടാതെയായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.