അരൂർ: അരൂർ പഞ്ചായത്തിനെ ആശങ്കയിലാഴ്ത്തി കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇന്നലെ ആരോഗ്യ വകുപ്പ് 261 പേർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ 41 പേർക്ക് രോഗം സ്ഥീരീകരിച്ചു. ഇതിലൊരാൾ അരൂക്കുറ്റി സ്വദേശി​യാണ്.

കൂടാതെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ മറ്റ് 3 പേർക്കു കൂടി കൊവിഡ് പോസിറ്റീവായി. ഞായറാഴ്ച 27 പേർക്കാണ് രോഗം സ്ഥി​രീകരി​ച്ചത്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ പേരും രോഗബാധിതരാകുന്നത്. അണുനശീകരണം ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും അധികൃതർ ഊർജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.