ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലത്തിൽ സമീപം ഉണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.എസ്.ഐ അൻവർ, സി.പി.ഒ സാംജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ബൈക്കിൽ പോവുകയായിരുന്ന ഇവരെ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈക്ക് പൊട്ടലുണ്ട്.