photo

ചേർത്തല: നഗരസഭാ ഭരണത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ കു​റ്റപത്രസമർപ്പണം നടത്തി. നഗരത്തിലെ വികസന പദ്ധതികൾ അട്ടിമറിക്കുകയാണെന്നും ജനകീയ വിഷയങ്ങളിൽ നിന്നു ഭരണനേതൃത്വം ഒളിച്ചോടിയെന്നും കു​റ്റപത്രത്തിൽ ആരോപിച്ചു.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പ്രസാദ്,ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ,പി.വി. സത്യനേശൻ,മനു സി.പുളക്കൽ,ടി.ടി.ജിസ്‌മോൻ,എൻ.എസ്.ശിവപ്രസാദ്,എൻ.ആർ.ബാബുരാജ്,എ.എസ്.സാബു,യു. മോഹനൻ, ജി.കൃഷ്ണപ്രസാദ്,എം.സി.സിദ്ധാർഥൻ, ടെൻസൻ പുളിക്കൽ, വി.ടി.രഘുനാഥൻനായർ,കെ.സൂര്യദാസ് എന്നിവർ വിതരണം ഉദ്ഘാടനം ചെയ്തു.
പത്തുവർഷമായി കൗൺസിലിനുള്ളിലും പുറത്തും സമരം നടത്താത്ത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.ഉണ്ണിക്കൃഷ്ണനും സെക്രട്ടറി ബി.ഭാസിയും ആരോപിച്ചു.