അരൂർ: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. അരൂർ അറക്കൽ പറമ്പിൽ പരേതരായ പരമേശ്വരൻപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ പ്രസന്നകുമാർ (58) ആണ് മരിച്ചത്. അരൂരിലെ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ പ്രസന്നകുമാറിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരങ്ങൾ: വിശ്വനാഥൻ,ശിവൻ, ബാബു, അജിത്ത് കുമാർ.