ആലപ്പുഴ : മാവേലിക്കര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം നഗരസഭയുടെ ഉടമസ്ഥതതയിലുള്ള ആധുനിക ശ്മശാനത്തിന്റെ തകരാർ സർക്കാർ സ്ഥാപനമായ സിഡ്‌കോ മുഖാന്തിരം ഉടൻ പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. നടപടി പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർക്കും മാവേലിക്കര നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകി. . മനുഷ്യാവകാശ പ്രവർത്തകനായ സോ. ജി. സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി.