ആലപ്പുഴ: മുഹമ്മ ശിവഗിരീശ്വരം ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന വിവിധ ചടങ്ങുകളോടെ കൊവിഡ് മാനദണ്ഡം പാലിച്ചു നടന്നു. പ്രാർത്ഥനയ്ക്ക് ബേബി പാപ്പാളി നേതൃത്വം നൽകി.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000 വേദികളിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ബേബി പാപ്പാളിയെ ക്ഷേത്രയോഗം ആദരിച്ചു. പ്രസിഡന്റ് ജയ്മോൻ അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി വി..ഹരിദാസ്,സോമൻ,പി..കെ.തങ്കച്ചൻ എന്നിവർ സംസാരിച്ചു..