ആലപ്പുഴ: സി. എഫ്. തോമസ് എം. എൽ. എ യുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം ) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വി. സി.ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല അനുശോചന പ്രമേയം അവതരിപ്പിച്ചു. ജിജോ തോമസ്, നൗഷാദ് അലി, ഇ. ശ്രീദേവി, എ.എ. ജലീൽ, ഇ.സി. ഉമ്മച്ചൻ, ജോയ് കുര്യാക്കോസ്, ക്ലീറ്റസ് വെളിയിൽ, ബാബു ജോസഫ്, ജോസ് കുട്ടി കുറ്റിക്കൽ ജോമോൻ കണ്ണാട്ട് മഠം ,പി.ബി. പോൾ തുടങ്ങിയവർ പങ്കെടുത്തു..