മുതുകുളം :മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ സ്വരാജ് ട്രോഫി അവാർഡ് മന്ദിരത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് ആർ .ആനന്ദൻ നിർവഹിച്ചു . വൈസ് പ്രസിഡന്റ് ടി. ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ് സ്വാഗതം പറഞ്ഞു .25 വർഷം പൂർത്തീകരിച്ച . എം.മണിലേഖയെ ആദരിച്ചു. പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരൻ ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ബിപിൻ സി. ബാബു ,അംബുജാക്ഷി.ഇന്ദു സന്തോഷ് ,സോമലത,സുജിത്ത് എസ് ചേപ്പാട് ,ഷംസുദ്ദീൻ കായിപ്പുറം,രഞ്ജിത്ത് ചിങ്ങോലി,,ഷൈമോൾ നന്ദകുമാർ,ശാരി പൊടിയൻ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ലിജുമോൻ തുടങ്ങിയവർ സംസാരിച്ചു