ചേർത്തല : കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനാചരണത്തോട് അനുബന്ധിച്ച് പ്രഭാഷണം,ബോധവത്കരണ പരിപാടികൾ എന്നിവ നടത്തി.ചടങ്ങിൽ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ,അവിനാശ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പി.ആർ.ഒ മാനേജരായ വി.ജെ.രശ്മി,അരോമ സൊറ എന്നിവർ നേതൃത്വം നൽകി.