ആലപ്പുഴ: കയർ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുമേഖല സ്ഥാപനമായ ഫോം മാറ്റിംഗ്സ്(ഇന്ത്യ) ലിമിറ്റഡിന്റെ പുതിയ സംരംഭമായ കണിച്ചുകുളങ്ങരയിലെ കയർ കോമ്പോസിറ്റ് ബോർഡ് ഫാക്ടറിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചു. 3 ന് കയർ കോമ്പോസിറ്റ് ബോർഡിന്റെ ആദ്യ വിൽപ്പന കണിച്ചുകുളങ്ങരയിലെ ഫാക്ടറിയിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. ആദ്യ ലോഡിന്റെ ഫ്ലാഗ് ഒഫ് മന്ത്രി ഡോ.ടി.എം.തോമസ് എെസക് നിർവഹിക്കും. കമ്പനി കയർ കോമ്പോസിറ്റ് ബോർഡ് ഉപയോഗിച്ച് നിർമ്മിച്ച ഡൈനിംഗ് ടേബിളും അതിനോടൊപ്പം ഉള്ള കസേരകളും മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിൽ വച്ച് കൈമാറി. കയർ സ്പെഷ്യൽ സെക്രട്ടറി എൻ.പദ്മകുമാർ,കമ്പനി ചെയർമാൻ അഡ്വ.കെ.ആർ.ഭഗീരഥൻ,മാനേജിംഗ് ഡയറക്ടർ ജി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.