s


ആലപ്പുഴ: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് സജ്ജമാകാൻ, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ കൂടിയ പഞ്ചായത്ത്, മണ്ഡലം, ജില്ലാതല ഭാരവാഹികളുടെ പ്രവർത്തക യോഗം തീരുമാനിച്ചു. അർഹതപ്പെട്ട മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തും. സ്ഥാനാർത്ഥികളാക്കാൻ പൊതു സമ്മതിയുളള ആളുകളെ കണ്ടെത്താനും തീരുമാനമായി.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ഗോപകുമാർ, അനിരുദ്ധ് കാർത്തികേയൻ, ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, വൈസ് പ്രസിഡന്റുമാരായ പ്രദീപ് ലാൽ, രമേശ് ബാബു, ജില്ലാ സംഘടനാ സെക്രട്ടറി എ.ജി. സുഭാഷ്, ട്രഷറർ മോഹനൻ കൊഴുവല്ലൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിലീപ് കുമാർ, വിഷ്ണു കായംകുളം, ഷീലാ മോഹനൻ, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതീഷ് കായംകുളം, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീല മോഹനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .