athira

പൂച്ചാക്കൽ: സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്ന നഴ്സ് ലോറി തട്ടി മരിച്ചു. പാണാവള്ളി തളിയാപറമ്പ് കൊറ്റിനാട്ട് വീട്ടിൽ പരേതനായ ചന്ദ്രബാബുവിന്റെ മകളും ചാവടി മണ്ണുതറയിൽ മുകേഷിന്റെ ഭാര്യയുമായ ആതിര (26)യാണ് മരിച്ചത്.

കാക്കനാട് സൺറൈസ് ആശുപത്രിയിലെ നഴ്സായ ആതിര വീട്ടിൽ നിന്നും ജോലിക്ക് പോവുമ്പോൾ ഇന്നലെ രാവിലെ ദേശീയ പാതയിൽ നെട്ടൂരിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ ആതിരയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: ഋതു കൃഷ്ണ ( ഒന്നര വയസ് ).

അമ്മ: വത്സല.