മാവേലിക്കര : ചെട്ടികുളങ്ങര പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ പഞ്ചായത്തിൽ കാര്യക്ഷമമല്ലെന്ന് നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആരോപിച്ചു.