ചേർത്തല:അടച്ചുപൂട്ടലിൽ ആഘോഷങ്ങൾക്ക് അവധിയായപ്പോൾ ക്ലീനിംഗ് ഉത്പ്പന്ന നിർമ്മാണ യൂണിറ്റുമായി കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ വനിതാ സെൽഫി.നറുമണവുമായി വ്യത്യസ്ത നിറങ്ങളോടു കൂടിയ
ഹാൻഡ് വാഷ് മുതൽ കാർവാഷ് വരെയുള്ള ക്ലീനിംഗ് നിർമ്മാണ യൂണിറ്റ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ബി.എസ്. പ്രവീൺ ദാസ് ഉദ്ഘാടനം ചെയ്തു.വയലിനിസ്റ്റ് ബിജു മല്ലാരി ആദ്യവിൽപ്പന നിർവഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ കെ.ദീപു,സുദർശനാ ഭായി,ഒ.ജെ.ഷിബു എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.വനിതാ സെൽഫി സെക്രട്ടറി അനിലാ ബോസ് സ്വാഗതവും ഭരണ സമിതിയംഗം വി.പ്രസന്നൻ നന്ദിയും പറഞ്ഞു.