ഹരിപ്പാട്: കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 50 ലിറ്റർ വിദേശമദ്യം പിടികൂടി. ഒരാൾക്കെതിരെ കേസെടുത്തു. ചേപ്പാട് വലിയകുഴി ശ്രീമുരുകാലയം വീട്ടിൽ ദിലീപിന്റെ (മുരുകൻ-38) പേരിലാണ് കേസെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട ഇയാളെ പിടികൂടാനായില്ല.

രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ദിലീപിന്റെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ ബാഗുകളിൽ സൂക്ഷിച്ച മദ്യം കണ്ടെടുത്തത്. അര ലിറ്റർ മദ്യത്തിന്റെ കുപ്പികളായിരുന്നു മുഴുവൻ . ദിലീപിനോടൊപ്പം ഉണ്ടായിരുന്ന രണ്ടു സഹായികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ഇൻസ്പെക്ടർ അജയൻ, പ്രിവന്റീവ് ഓഫീസർ കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, സുരേഷ്, രംജിത്ത്, അൻസു പി ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് റെയിഡ് നടത്തിയത്.