bxn

ഹരിപ്പാട്: ലോക ഹൃദയ ദിനത്തോനുബന്ധിച്ചു ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്‌ 'വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക" എന്ന സന്ദേശം പ്രചരിപ്പിക്കാൻ "മോർണിംഗ് വാക്" നടത്തി. ക്ലബ്‌ പ്രസിഡന്റ്‌ മായ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഹരിപ്പാട് പൊലീസ് ഇൻസ്‌പെക്ടർ എ.ഫയാസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ജോണി ഗബ്രിയേൽ "വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യം " എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. മുൻ അസിസ്റ്റന്റ് ഗവർണർമാരായ വി മുരളീധരൻ, എം മുരുകൻ പാളയത്തിൽ, ഡോഎസ്.പ്രസന്നൻ, സെക്രട്ടറി അജിത്‌ പാരൂർ, പി.സുരേഷ്‌റാവു, തോമസ് ഈപ്പൻ, മോഹൻ നായർ, അനിൽ പ്രസാദ് എന്നിവർ പങ്കെടുത്തു.