bbd

ഹരിപ്പാട് : മുണ്ടോലിൽ ശ്രീദുർഗാദേവിക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ.കെ.എസ്. രവി, അഡ്വ.എൻ.വിജയകുമാർ, ചീഫ് എൻജിനിയർ ബി. കേശവദാസ്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി.ബൈജു, എക്സിക്യൂട്ടീവ് എൻജിനിയർ വി.യു. ഉപ്പിലയപ്പൻ, അസി. കമ്മീഷണർ പി ദിലീപ്കുമാർ, അസി.എഞ്ചിനിയർ ഗീതാഗോപാലകൃഷ്ണൻ, ഹരിപ്പാട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഹരികുമാർ, സബ്ഗ്രൂപ്പ് ആഫീസർ അഖിൽ ജി കുമാർ എന്നിവർ പങ്കെടുത്തു. ഉപദേശക സമിതി പ്രസിഡന്റ് ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി ജി. ശശികുമാർ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി വൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എം.വിഷ്ണു എന്നിവർ പങ്കെടുത്തു.