ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫും ബി.ജെ.പിയും അപവാദ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു. ആലുക്കാസ് ഗ്രൗണ്ടിൽ നടന്ന കൂട്ടായ്‌മ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു. അമിത് ഷാ ഈ വീടിന്റെ നായകൻ എന്നാണ് മുല്ലപ്പള്ളി കെ.പി.സി.സി ആസ്ഥാനത്ത് എഴുതി തൂക്കിയിരിക്കുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായാണ് ഇപ്പോൾ മുല്ലപ്പള്ളി കൂടിയാലോചന നടത്തുന്നത്. അതുകൊണ്ടാണ് കെ.മുരളീധരനും ബെന്നി ബഹന്നാനും പാർട്ടി പദവികൾ രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.ബി.ചന്ദ്രബാബു, പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ എന്നിവർ സംസാരിച്ചു.