കായംകുളം: ആലപ്പുഴ പൊലീസ് കൺട്രോൾ റൂമിലെ നമ്പരിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ കായംകുളം പൊലീസ് അന്വേേഷണം ഉൗർജജിതമാക്കി.
മൊബൈൽ ഫോണിന്റെ ഉടമ കായംകുളം ചേരാവള്ളി കോലടത്ത് ജംഗ്ഷനിൽ പലചരക്ക് കച്ചവടം നടത്തുന്ന തോട്ടപ്പുറത്ത് വടക്കതിൽ താഹാകൂട്ടി (60) യെ പൊലീസ് കസ്റ്റഡിയിലെടുത്തു മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു. തന്റെ മൊബൈൽ ഫോൺ മൂന്നു ദിവസം മുമ്പ് കടയിൽ നിന്നും മോഷണം പോയതായാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നില്ല.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഫോൺ സന്ദേശഷത്തിന്റെ ഉറവിടം കണ്ടെത്താൻ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം .