obituary

ചേർത്തല : ഫുട്ബാളുമായി പൊന്തുവള്ളത്തിൽ കടലിൽ ഇറങ്ങി തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് 14ാം വാർഡിൽ ഒ​റ്റമശേരി ചിങ്കുതറ ടെൻസിയുടെ മകൻ ആൽബിന്റെ (19) മൃതദേഹമാണ് ഇന്നലെ രാവിലെ 9ന് തൈക്കൽ നീലിവേലിചിറ തീരത്ത് കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് കരയ്ക്ക് എത്തിച്ച മൃതദേഹം ഇൻക്വസ്​റ്റിന് ശേഷം പോസ്​റ്റ്‌മോർട്ടത്തിനും കൊവിഡ് പരിശോധനക്കുമായി ചേർത്തല ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാ​റ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ തീരത്ത് ഫുട്‌ബോൾ കളിച്ച ശേഷം കൂട്ടുകാരുമൊത്ത് കടലിൽ പൊന്തുവള്ളത്തിൽ ഇറങ്ങിയ ആൽബിൻ തിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ചേർത്തല ഗവ. പോളിടെക്‌നിക് കോളജിലെ വിദ്യാർത്ഥിയായിരുന്നു. മാതാവ്: വിജി. സഹോദരങ്ങൾ: അനശ്വര, ഹെയ്ഡ.