തുറവൂർ: തുറവുർ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ ക്വാറന്റൈൻ ലംഘനം നടത്തിയെന്നാരോപിച്ചു തുറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ഒ. ജോർജ് അധ്യക്ഷത വഹിച്ചു. ദീലീപ് കണ്ണാടൻ, അഡ്വ.കെ.ഉമേശൻ, എം എസ് സന്തോഷ്, ജെയ്സൺ കുറ്റിപ്പുറത്ത്, കെ.അജിത്കുമാർ , ഷീലാമ്മ അനിരുദ്ധൻ, തുറവൂർഷൺമുഖൻ , സോജിമോൻ അന്ത്രേപ്പേർ , ധന്യമോൾ വികാസ്, ബിനീഷ് പീടികത്തറ, സി.കെ.കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു. .