ചേർത്തല:പതിറ്റാണ്ടുകളായി തണ്ണീർമുക്കത്ത് പ്രവർത്തിക്കുന്ന ഇലക്ട്രിസിറ്റി ഓഫീസ് മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തണ്ണീർമുക്കം വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വികസന സമിതി ചെയർമാൻ കെ.ബാബു അദ്ധ്യക്ഷനായി.കൺവീനർ തണ്ണീർമുക്കം ശിവശങ്കരൻ, വൈസ് ചെയർമാൻ സുബ്രഹ്മണ്യൻ മൂസത്, ജി.ഗോപി, ജോർജ് കാരാച്ചിറ, ടി.എൻ ശ്രീധരൻ,പ്രസന്നൻ കല്ലായി, ബേബി തോമസ് എന്നിവർ സംസാരിച്ചു.