മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് സോഷ്യൽ മീഡിയയിൽ "കോവിഡ് 19" വിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ ചിത്ര രചന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ സങ്കീർത്തന, അസ്ന അൻഷാദ്, അഭിനവ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ, മാന്നാർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചാക്കോ കയത്ര, പഞ്ചായത്ത് അംഗം കലാധരൻ കൈലാസം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ രതി, അജീഷ് കൊടാകേരിൽ എന്നിവർ പങ്കെടുത്തു