ആലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 10ൽ കിഴക്ക് -സിറാജുൽ ഹുദാ മസ്ജിദ് റോഡ്, പടിഞ്ഞാറ് കാപ്പിത്തോട്, തെക്ക് കീർത്തി ഫൈനാൻസിയേഴ്‌സ്, വടക്ക് ലൈലാമ്മ, പൊഴിക്കൽ വീട് ഉൾപ്പെടെയുള പ്രദേശം, ചെട്ടികുളങ്ങര വാർഡ് അഞ്ചിൽ അൻപോളികുളത്ത് നിന്ന് പടിഞ്ഞാറ് വിസ്തീർണ്ണം, കമ്പനിപാഡിയിൽ നിന്ന് പടിഞ്ഞാറ് റോഡ്, രാജീവ് ഗാന്ധി കോളനിയുടെ ചുറ്റമുള്ള പ്രദേശം, മാരാരിക്കുളം വടക്ക് വാർഡ് 15ൽ ആറാട്ടമ്പലം- ആറാട്ടുകുളം റോഡിന്റെ പടിഞ്ഞാറുഭാഗം, മാരാരിക്കുളം ബീച്ച് അർത്തുങ്കൽ റോഡിൻറ കിഴക്കുഭാഗം, ആറാട്ടമ്പലം മാരാരിക്കുളം ബീച്ച് ജംഗ്ഷൻ വടക്കുഭാഗം, തണ്ണീർമുക്കം വാർഡ് ഏഴിൽ ചാലിനാരായണപുരം ക്ഷേത്രത്തിന് പുറകുവശം, ചെറുവേലിൽ റോഡ് പടിഞ്ഞാറുവശം, ചാലിനാരായണപുരം ക്ഷേത്രം കൊട്ടിനാട് വടക്കുവശം, എസ്.എൻ.ഡി.പി കണ്ടംകളം റോഡ്, മാരാരിക്കുളം തെക്ക് വാർഡ് 14ലെ ഓമനപ്പുഴ പൊഴിക്ക് കിഴക്ക് ഭാഗം, 20-ാം വാർഡിലെ ത്രിവേണി ജംഗ്ഷൻ മുതൽ കോർത്തുശ്ശേരി റോഡ്, തകഴി 13-ാം വാർഡിലെ തകഴി തിരുവല്ല റോഡിന് തെക്കുഭാഗം ഒഴികെയുളള മുഴുവൻ പ്രദേശവും, 12-ാം വാർഡിലെ റെയിൽവേ ലൈൻ പടിഞ്ഞാറുവശം പാവൂർ കോളനി വരെ, വയലാർ അഞ്ചാം വാർഡിലെ കുണ്ടത്തിൽ കടവിന് പടിഞ്ഞാറ് റോഡ് മുതൽ കാരയ്ക്കവേലി വരെ, ദേവീകുളങ്ങര വാർഡ് അഞ്ച് തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ചേർത്തല തെക്ക് വാർഡ് 16, ആറാട്ടുപുഴ വാർഡ് 17, പുറക്കാട് വാർഡ് ഒന്ന്,മൂന്ന്, 18, പുളിങ്കുന്ന് വാർഡ് 11, വാർഡ് എട്ടിൽ അക്രമ റോഡിൽ തൈത്തറ ഭാഗവും വാടയ്ക്കൽ പാലവും മാത്രം, തകഴി 12-ാം വാർഡിലെ റെയിൽവേ ലൈൻ കിഴക്ക് ഭാഗം പൂർണ്ണമായും, വാർഡ് ആറ്, ദേവികുളങ്ങര വാർഡ് ഒൻപത് തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.