
തുറവൂർ:കാലിത്തീറ്റ ഫാക്ടറിയിലേക്ക് തവിടുലോഡുമായി വരികയായിരുന്ന ലോറി പാതയോരത്തേക്ക് മറിഞ്ഞു. ദേശീയപാതയിൽ തുറവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു അപകടം. തൃശൂരിൽ നിന്ന് പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിലേയ്ക്ക് വന്ന ലോറിയാണ് തവിടുനിറച്ച ചാക്കുകൾ കെട്ടഴിഞ്ഞു വണ്ടിയുടെ ഒരു ഭാഗത്തേയ്ക്ക് ചാഞ്ഞു മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല .