മാന്നാർ : കേന്ദ്ര സർക്കാരിനെതിരെ എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ 75 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രസിഡന്റ് എം.പി സുരേഷ് കുമാറും, സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.സി ശ്രീകുമാറും, പുലിയൂർ ബ്ലോക്ക് ഓഫീസിൽ കെ.എസ്.ടി.എ പ്രസിഡന്റ് ജി. കൃഷ്ണകുമാറും, ബുധനൂരിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി ബിന്ദുവും, ഐ.ടി.ഐയിൽ ഷാജി മോനും, ചെറിയനാട് ബി സുബിത്തും, താലൂക്ക് ഓഫീസിൽ പി.എം രാജമ്മ എന്നിവർ ഉദ്ഘാടനം ചെയ്തു.